June 8, 2025

സ്വർണവില വീണ്ടും ഉയരുന്നു; പവന് 64280 രൂപ

0
IMG-20250219-WA0029

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64000 രൂപയുടെ മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് വീണ്ടും ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപ കടന്ന ശേഷമാണ് ഇന്ന് സ്വർണവിപണിയിൽ വിലക്കയറ്റം വീണ്ടും അനുഭവപ്പെട്ടത്.

സ്വർണം ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയർന്നു. വെറും മൂന്ന് ദിവസത്തിനിടെ സ്വർണവില 1160 രൂപയുടെ വർദ്ധന രേഖപ്പെടുത്തിയതായി വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.

18 കാരറ്റ് സ്വർണ വിലയിലും വർദ്ധനയുണ്ടായി. ഗ്രാമിന് 55 രൂപ ഉയർന്ന് 6610 രൂപയായി. ഇന്നലെ ഈ വിഭാഗത്തിൽ ഗ്രാമിന് 6555 രൂപയായിരുന്നു വില. എന്നാൽ, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് ഇപ്പോഴത്തെ വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *