സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്
കൊച്ചി: ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും തിരിച്ചു കയറ്റം. ഇന്ന് പവന് 480 രൂപയാണ് ഉയർന്നത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി ഉയർന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് ഇടിഞ്ഞത്.കഴിഞ്ഞ ദിവസം രണ്ട് തവണകളായി ആയിരത്തിലധികം രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്.
