സ്വർണവില റെക്കോർഡ് തലത്തിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2746 ഡോളറിലേക്ക് ഉയരുന്നത് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചു. നിലവിലെ വില പ്രകാരം, ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങാൻ 64,000 രൂപയ്ക്ക് അടുത്തു നൽകേണ്ടിവരും.വിലയിലെ മാറ്റങ്ങൾ: ഒക്ടോബർ 24: ഒരു പവൻ സ്വർണ്ണത്തിന്റെ വില 440 രൂപ കുറഞ്ഞ് 58,280 രൂപയായി. ഒക്ടോബർ 25: വില 80 രൂപ ഉയർന്ന് 58,360 രൂപയായി.ഒക്ടോബർ 26: വില 520 രൂപ കൂടി 58,880 രൂപയായി. ഒക്ടോബർ 27: സ്വർണവിലയിൽ മാറ്റമില്ല; 58,880 രൂപയിലാണ് വില തുടരുന്നത്.