June 8, 2025

സ്വർണവില മുന്നോട്ട്; പവന് 160 രൂപ വർധിച്ചു

0
chheda-jewellers-07

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് ഒരു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും, ഗ്രാമിന് 8,775 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്.

രാജ്യാന്തര വിലയിലെ വർധനയാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആഗോള സ്വർണ്ണ വില ട്രോയ് ഔൺസിന് 3,255.96 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു കിലോ വെള്ളിക്ക് ഒറ്റയടിക്ക് 1,000 രൂപ കുറഞ്ഞ് 1,08,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108 രൂപ, 8 ഗ്രാമിന് 864 രൂപ, 10 ഗ്രാമിന് 1,080 രൂപ, 100 ഗ്രാമിന് 10,800 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Leave a Reply

Your email address will not be published. Required fields are marked *