February 4, 2026

സ്വർണ വിലയിൽ വർധന; പവന് 1680 രൂപ കൂടി

0
Gold-Price-Today-1-1

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. പവന് 1680 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 93720 രൂപയായി. ഒരു ഗ്രാമിന് 11715 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4208 ഡോളറാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു.

ഇന്നലെ പവന് 92040 രൂപയായിരുന്നു വില.ഡോളർ ദുർബലമായതാണ് സ്വർണത്തിന് പെട്ടെന്ന് തിളക്കം നൽകിയത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്വർ കരാറുകൾ 0.37 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,26,935 രൂപയിൽ എത്തി. എംസിഎക്സിൽ ഡിസംബറിലെ സിൽവർ ഫ്യൂച്ചറുകൾ 1.70 ശതമാനം ഉയർന്ന് കിലോയ്ക്ക് 1,64,854 രൂപ ആയി.

Leave a Reply

Your email address will not be published. Required fields are marked *