February 4, 2026

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 880 രൂപ കൂടി

0
Indian-bridal-jewellery

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് അടുക്കുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,960 രൂപയാണ്. ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞെങ്കിലും ഉച്ചയോടെ വില വീണ്ടും ഉയർന്നിരിന്നു.

പവന് 720 രൂപയാണ് ഉച്ചയ്ക്ക് ഉയർന്നത്.1600 രൂപയാണ് ഇന്നലെയും ഇന്നുമായി സ്വർണത്തിന് വർദ്ധിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള ചെറിയ ചലനങ്ങൾപോലും സ്വർണവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *