സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ ഉയർന്നു
ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 1000 രൂപ വർദ്ധിച്ച് 95200 രൂപയായി. ഗ്രാമിന് 125 രൂപയും വർദ്ധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 94,200 രൂപയും ഒരു ഗ്രാമിന് 11,775 രൂപയുമായിരുന്നു വില.ഈ മാസത്തെ സ്വർണ്ണ വിലയിലുണ്ടായ ഏറ്റവും വലിയ കുതിച്ചു ചാട്ടമാണിത്. നിലവില്‍ ഒരു ഗ്രാമിന് 11900 രൂപയാണ് വില. സ്വർണ വിലയിലുണ്ടായ ഈ വർധന ഇന്ന് സ്വർണ്ണം വാങ്ങാൻ ഇരുന്നവർക്ക് കടുത്ത തിരിച്ചടിയാണ്.
ഈ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5 – നാണ്.ഇന്നുണ്ടായ ഈ വർധനവിലൂടെ സ്വർണ്ണത്തിന്റെ വില ഈ വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഒരു ലക്ഷം കടക്കുമെന്ന് ആശങ്കയാണ് ഉയർത്തുന്നത്.
