സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. നവംബർ 24 ന് ഉണ്ടായ വില കുറച്ചിലിന് പിന്നാലെ ഇന്നലെ സ്വർണവില കുതിച്ചുയർന്നിരുന്നു. ഇന്നിതാ വീണ്ടും കുതിപ്പ് തുടരുകയാണ് പൊന്നിന്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയർന്ന് ഒരു പവന് 93,800 എന്ന നിലയിലാണ് ഇപ്പൊൾ വ്യാപാരം.
ഇന്നലെ ഒരു പവന് 93,160 രൂപയായിരുന്നു വില. ഈ വര്‍ഷം തന്നെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. അതേസമയം, പണിക്കൂലി കൂടി കൂട്ടി ആഭരണങ്ങൾക്ക് പലപ്പോഴും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വിൽപന നടക്കുന്നത്. ഒക്ടോബറിലായിരുന്നു പൊന്ന് അതിന്റെ റെക്കോർഡ് വില തൊട്ടത്.
