June 8, 2025

സ്വർണവില ഉയർന്നു; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ!

0
images (1) (18)

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. 440 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. തുടർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്.സ്വർണം ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8065 രൂപയാണ്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ പുതിയ ഉയർന്ന നിരക്കായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില ഉയരുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും പിന്തുടര്‍ന്നാണ് സ്വര്‍ണവില കുതിക്കുന്നത്. പവന് ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത് ജനുവരി 22നാണ്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണവില 65,000 തൊടുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *