March 16, 2026

സംസ്ഥാനത്ത് സ്വർണ്ണ വില ഇടിഞ്ഞു

0
IMG-20250623-WA0002

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 73,880 രൂപയായിരുന്നു.ഇന്ന് 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. 9,230 രൂപയായി ഒരു ഗ്രാം സ്വർണത്തിന്റെ വില.

ജൂണ്‍ 20ന് സ്വർണവിലയില്‍ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം സ്വർണവില രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *