June 8, 2025

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

0
360_F_663123898_ZsorsE1TUBDBh9DDkLlvu5yCHonQ7nLX

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടാകുന്നത്. സ്വര്‍ണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്ത നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ വെള്ളിക്ക് വിലവ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 95 രൂപ എന്നനിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 ഡോളറോളം വര്‍ധിച്ചിരുന്നു. എന്നാല്‍ വില 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലെത്തി.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *