സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,705 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് താഴ്ചയിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലാണ് വ്യാപാരം. വെള്ളിവില രണ്ടാം ദിനവും മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 93 രൂപയിലെത്തി.ഇന്ന് ഒരു പവന് ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനനുസരിച്ച് സ്വര്‍ണാഭരണ വിലയിലും മാറ്റമുണ്ടാകും.അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 0.29 ശതമാനം ഇടിഞ്ഞ് 2,513.74 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 0.76 ശതമാനം ഉയര്‍ന്ന് 2,521.18 ലായിരുന്നു ക്ലാസ് ചെയ്തത്.