സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9010 രൂപയായി കുറഞ്ഞു. പവന്‍ വില 72080 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞട്ടുണ്ട്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7390 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി നിരക്ക്ഗ്രാമിന് 116 രൂപ നിരക്കാണ്.
യുഎസ് താരിഫ് ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയതും അടിസ്ഥാന പലിശ നിരക്ക് ഇപ്പോള്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തയുമാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാണമാകുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നു രാവിലെ ഔണ്‍സിന് 3318 ഡോളറിലേക്ക് താഴു കയും ചെയ്തു. ഇതും വില കുറയാന്‍ കാരണമായി.