സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ്. ഇന്നലെ 70,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില. ഇന്നലെ 35 രൂപ വർധിച്ചാണ് ഒരു ഗ്രാം സ്വർണത്തിന് 8755 രൂപയായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ്. ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. ഇറക്കുമതി തീരുവ, പ്രാദേശികമായ ആവശ്യകത, രൂപയുടെ മൂല്യം തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.