January 28, 2026

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
e50a041102fd79678319404837d2ae9b

സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് ഇതോടുകൂടി 95,480 രൂപയാണ് വില.ഇന്നലെ ഒരു പവന് 95,560 രൂപയായിരുന്നു. ഒരു ഗ്രാമിന് ഇന്നത്തെ വില 11,935 രൂപയാണ്. 10 രൂപയുടെ കുറവാണ് ഒരു ഗ്രാമിനുണ്ടായത്. ഇന്നലെ ഒരു ഗ്രാമിന് 11,945 രൂപയായിരുന്നു.

ക‍ഴിഞ്ഞ 9 ന് ആണ് സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 94,920 രൂപയായിരുന്നു ഒരു പവൻ്റെ വില. അതെസമയം ക‍ഴിഞ്ഞ 5ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 95,840 രൂപയാണ് അന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

എന്നാൽ ഈ വര്‍ഷം അവസാനിക്കുന്നതിന് മുൻപ് സ്വര്‍ണത്തിന് ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. രാജ്യാന്തര വില താഴ്ന്നിരിക്കുകയാണ്. ഇപ്പോള്‍ ട്രോയ് ഔണ്‍സിന് 4206 ഡോളറിലാണ്.

Leave a Reply

Your email address will not be published. Required fields are marked *