June 7, 2025

സ്വർണ്ണ വിലയിൽ താഴ്ച; പവന് 280 രൂപ കുറഞ്ഞു

0
jwel3.1693204974

കേരളത്തിലെ സ്വർണ്ണ വിലയിൽ താഴ്ച്ച. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് നിരക്ക്. ഇപ്പോൾ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞ പണിക്കൂലി, ജി.എസ്.ടി അടക്കം ഏകദേശം 76,000 രൂപ വില വരും. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,12,100 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപ, 8 ഗ്രാമിന് 896.80 രൂപ, 10 ഗ്രാമിന് 1,121 രൂപ, 100 ഗ്രാമിന് 11,210 രൂപ എന്നിങ്ങനെയാണ് വില നിലവാരം

Leave a Reply

Your email address will not be published. Required fields are marked *