June 8, 2025

സ്വര്‍ണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

0
IMG-20250307-WA0005

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8000 രൂപയും പവന് 64000 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6585 രൂപയാണ് വില. അതെസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായ വിഭാഗത്തിനു കീഴിലുള്ള ഷോറൂമുകളില്‍ വില വ്യത്യാസമുണ്ട്. ഗ്രാമിന് പത്ത് രൂപയുടെ വ്യത്യാസം ചില കടകളില്‍ കാണുന്നു. ഇത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.

ചിലര്‍ ബോംബെ വിപണിയുടെ അടിസ്ഥാനത്തിലും മറുവിഭാഗം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെറേറ്റ് പ്രകാരവുമാണ് വില നിശ്ചയിക്കുന്നത്. ഇതാണ് വില വ്യത്യാസത്തിന് കാരണമായത്. അതിനാല്‍ സ്വര്‍ണം വാങ്ങാനായി പോകുമ്പോള്‍ വില ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *