February 4, 2026

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

0
db2d475370a57f9d6649f985ddd0b8ad

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്.ഗ്രാമിന് 50 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ.തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.

ഈ മാസം നാലിന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. പിന്നീട് വില വീണ്ടും താഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *