March 16, 2026

സ്വര്‍ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

0
traditional-golden-indian-wedding-jewelry-wallpaper-bridal-look-generative-ai_753390-2561

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 7345 രൂപയിലാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഗ്രാമിന് 113 രൂപ നിരക്കില്‍ തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നതിൻ്റെ ഇടയിലാണ് ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. സ്വര്‍ണവില 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്. വിലയിലെ ഇടിവ് സ്വർണ്ണപ്രേമികൾക്ക് ആശ്വാസമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *