സ്വര്‍ണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 1280 രൂപ!
കൊച്ചി: സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് സ്വർണം പവന് 1280 രൂപ കുറഞ്ഞു 90,680 ലെത്തി. ഗ്രാമിന് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,335 രൂപയായി.ഈ മാസം സ്വർണവില ഉയർന്നത് വെറും ഒറ്റ തവണയാണ്.
ഇക്കഴിഞ്ഞ 13 നാണ് സ്വർണവില കൂടിയത്. അന്ന് പവന് 94,320 രൂപയിലേക്കെത്തിയിരുന്നു. പിന്നീട് സ്വർണവില താഴേക്ക് പോവുകയായിരുന്നു. നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത് 3,640 രൂപയാണ്. ഈ ട്രെൻഡ് തുടരുകയാണെങ്കില്‍ ഇനിയും സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
