February 4, 2026

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

0
97447db798acef23e8f7872b2326601c

ഇന്നലെ വൻ കുതിപ്പ് നടത്തിയ സ്വർണവിലയിൽ ഇന്ന് ഒരു ബ്രേക്ക്. ഇന്നത്തെ സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി. ഇന്നലെ 94320 രൂപയായിരുന്നു വില. കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും തെല്ലൊരു ആശ്വാസം നല്‍കിയിട്ടുണ്ട്.

ഒരു ദിവസം രണ്ട് തവണ സ്വർണവില മാറുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചെറിയൊരു ആശങ്കയും നിഴലിക്കുന്നു.നവംബർ 5 ന് 89,080 രൂപയായി വില താഴ്ന്നിരുന്നു. എന്നാല്‍ അല്പനേരത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളു. ഒക്ടോബര്‍ മാസം സ്വർണം 97,000 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. പണിക്കൂലി കൂടി ചേർത്ത് അന്ന് ആഭരണ വില ഒരു ലക്ഷം കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *