March 16, 2026

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

0
7d71d27bbf7a5db797fdf0b7e49622c1

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും മാറ്റം. ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,390 രൂപയായി. ഇതോടെ സ്വർണം പവന് 91,120 രൂപയായി.ഇന്ന് രാവിലെ പവന്‍ വില 120 രൂപ കുറഞ്ഞിരുന്നു. അതെസമയം ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 9,370 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,120 രൂപയാണെങ്കിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം നൽകേണ്ടി വരും. വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 98,599 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച്‌ പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *