സ്വര്‍ണവിലയില്‍ ഇന്ന് കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 640 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് ഒരു പവൻ സ്വർണത്തിന് 74360 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കുറഞ്ഞ് 9295 രൂപയായി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
