സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. 40 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5 രൂപ കുറഞ്ഞ് 9275 രൂപയായി.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
