June 8, 2025

സ്വര്‍ണവില താഴേയ്ക്ക്; കുറഞ്ഞത് 320 രൂപ

0
goldjewelleryistock_d

ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില 56360 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപയാണ് ഇന്നലെ കുറഞ്ഞത്.

ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. പിന്നീട് പവന് 3280 രൂപയാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5810 രൂപയാണ് വിനിമയ നിരക്ക്. അതേസമയം വെള്ളിക്ക് ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *