സ്വർണവില റെക്കോർഡ് നിരക്കിൽ തന്നെ; ഒരു പവന് ഇന്ന് എത്ര നൽകണം?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,440 രൂപയിലേക്കാണ് ഉയർന്നിരിക്കുന്നത്. ഇതനുസരിച്ച്, ഒരു പവൻ സ്വർണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിലായിരിക്കും ചെലവു വരിക.
22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 7,555 രൂപയായും 18 കാരറ്റ് സ്വർണത്തിന്റെ വില 6,230 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ നിലവിലെ വില 99 രൂപയാണ്.