March 16, 2026

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

0
gold-jewelry-white-desk_640852-1750

രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയായി ഉയര്‍ന്നു. പവന് 74000 രൂപയായി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് വിപണി പ്രതീക്ഷിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7590 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. ഏതാനും നാളായി സ്ഥിരത പുലര്‍ത്തിയിരുന്ന വെള്ളിയും ഇന്ന് കുതിച്ചുകയറി.

ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 118 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിക്ക് സാധാരണ ഒറ്റയടിക്ക് മൂന്നു രൂപ വര്‍ധിക്കുന്നത് അപൂര്‍വമാണ്. ഇന്ന് അതും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ചില ഷോറൂമുകളില്‍ വെള്ളിക്ക് 121 രൂപയാണ് വില. വെള്ളിയുടെ അന്താരാഷ്ട്രവില റെക്കോര്‍ഡിനൊപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *