June 8, 2025

സ്വർണവില സർവ്വകാല റെക്കോർഡിൽ തന്നെ

0
images (1) (1)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ പവന് 600 രൂപ കൂടിയതോടെ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 55,680 രൂപയാണ് വിപണി വില.വലിയ നിക്ഷേപകർ ഉയർന്ന വിലയിൽ നിന്ന് ലാഭമടിക്കാൻ തുടങ്ങിയതും, പശ്ചിമേഷ്യയിൽ നടന്ന സംഘർഷവും സ്വർണവില കുതിക്കാനുള്ള പ്രധാന കാരണങ്ങളാണ്.22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,960 രൂപയും, 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 5,775 രൂപയും ആണ് വില. സാധാരണ വെള്ളിയുടെ വില ഒരു ഗ്രാമിന് 96 രൂപവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *