സ്വർണവിലയിൽ മാറ്റമില്ല; പവന് 95000 ന് മുകളിൽ തന്നെ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പില്‍ നിന്നും മാറാതെ ഇന്നലെയും വൻ വർധനവാണ് സ്വർണ വിലയിലുണ്ടായത്.
ഇന്നലെ സ്വർണം പവന് 1000 രൂപ വർധിച്ച് 95200 രൂപയിലെത്തി. പവന് 824 രൂപയും, ഗ്രാമിന് 125 രൂപയുമാണ് കൂടിയത്. ഈ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.കിതയ്ക്കാതെയുള്ള സ്വർണ്ണ വിലയിലെ ഈ കിതപ്പ് തുടർന്നാല്‍ സ്വർണ്ണത്തിന്റെ വില അടുത്ത മാസം അവസാനം ആകുമ്പോള്‍ ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണത്തിന്റെ വില രേഖപ്പെടുത്തിയത് കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു. പവന് 89,080 രൂപയാണ് വിപണിയില്‍ സ്വർണ്ണത്തിനുണ്ടായിരുന്നത്.
