June 8, 2025

മാറ്റമില്ലാതെ സ്വർണ വില; പവന് 58,520 രൂപ

0
images (1) (18)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു പവൻ സ്വർണത്തിന് 58,520 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം സ്വർണ വില 200 രൂപ ഉയർന്ന് 58,480 രൂപയിലെത്തിയിരുന്നു.

ജനുവരി ഒന്നിന് ശേഷം സ്വർണവിലയിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ജനുവരി നാലിന് ഇത് കുറവിലേക്ക് മാറി. ശനിയാഴ്ച മാത്രം 360 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. തുടർന്ന് മൂന്നു ദിവസത്തേക്ക് വില മാറ്റമില്ലാതെ തുടരുകയും ബുധനാഴ്ച 120 രൂപയുടെ വർധനവുണ്ടാകുകയും ചെയ്തു. ഇന്നലെയും സ്വർണ വിലയിൽ 280 രൂപയുടെ വർധനവുണ്ടായി, ഇതോടെ മൂന്നു ദിവസത്തിനിടെ വില 600 രൂപയോളം ഉയർന്നു.

നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 7315 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില 6010 രൂപയും ആണ്. വെള്ളിയുടെ വിപണി വില ഒരു ഗ്രാമിന് 93.50 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *