സ്വർണവിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ 81,040 രൂപയിൽ തന്നെയാണ് നിൽക്കുന്നത്.ഗ്രാമിന് 10,130 രൂപയും. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 80,000 കടന്നത്.
77,640 രൂപയായിരുന്നു ഈ മാസാദ്യം സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്.
