June 8, 2025

മാറ്റമില്ലാതെ സ്വർണ വില

0
images (2) (21)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റം ഇല്ല. മൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവനിന് 120 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 57,080 രൂപയാണ്.

മൂന്ന് ദിവസത്തിനിടെ 480 രൂപ വർധിച്ചതിന് ശേഷമാണ് ഇന്നലെ വില ഇടിഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറവായി 7,135 രൂപയിലേക്കാണ് എത്തിയത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും 10 രൂപ കുറഞ്ഞ് 5,895 രൂപയാണ് നിലവിലെ നിരക്ക്.

വെള്ളിയിലും വിലയിടിവ് തുടരുകയാണ്. ഇന്ന് ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം ഹാള്മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണിവില 95 രൂപയായി കുറവെത്തി.

Leave a Reply

Your email address will not be published. Required fields are marked *