June 8, 2025

മാറ്റമില്ലാതെ സ്വർണവില

0
IMG-20241110-WA0008

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷം, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,200 രൂപയാണ്. വ്യാഴാഴ്ച സ്വർണവിലയിൽ 1320 രൂപയുടെ വർധനവുണ്ടായിരുന്നെങ്കിലും, അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ വമ്പിച്ച ഇടിവാണ് വിലയിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച, യുഎസ് ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങൾ പുറത്ത് വന്നതോടെ, സ്വർണവില വീണ്ടും ഉയർന്നു. അതിന് ശേഷം ഇന്നലെ വിലയിൽ ചെറിയ തോതിൽ ഇടിവ് സംഭവിച്ചു.ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 7275 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയുമാണ്. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമം ഹാൾമാർക്ക് വെള്ളിയുടെ വില ഇപ്പോഴും 100 രൂപയായി നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *