മാറ്റമില്ലാതെ സ്വർണ്ണ വില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് വില. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം ഉയരത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല.ഇന്നലെ കേരളത്തിലെ സ്വർണ്ണ വില പവന് 160 രൂപയും, ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാരാന്ത്യത്തിൽ കേരളത്തിലെ സ്വർണ്ണ വില പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഉയർന്ന നിരക്ക് ആഗസ്റ്റ് 2 ന് ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, ഗ്രാമിന് 6,480 രൂപയും വർധിച്ചതായിരുന്നു.