March 21, 2026

സ്വര്‍ണ വിലയിലെ കുതിപ്പ്; ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം ഒഴുകുന്നു

0
67e7d06bc4b85-gold-prices-295013961-16x9

സ്വര്‍ണ വിലയിലെ കുതിപ്പ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ആദ്യമായി ഒരു ലക്ഷം കോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ ആറു മാസമായി തുടര്‍ച്ചയായി ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കുന്നുണ്ട്.

ഒക്ടോബറില്‍ മാത്രം 7,743 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് എത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറിലായിരുന്നു റെക്കോഡ് വളര്‍ച്ച കാഴ്ചവച്ചത്. 8,363 കോടി രൂപയുടെ നിക്ഷേപമാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തിലധികമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇത് മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടി. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. രാജ്യത്ത് വിവിധ ഫണ്ടുഹൗസുകളുടേതായി 22 ഗോള്‍ഡ് ഇടിഎഫുകള്‍ നിലവിലുണ്ട്. ഇവയെല്ലാം ചേര്‍ന്ന് നിലവില്‍ കൈകാര്യം ചെയ്യുന്നത് 1.02 ലക്ഷം കോടി രൂപയുടെ ആസ്തിയാണ്. ഇ.ടി.എഫുകള്‍ വില്‍ക്കുമ്പോള്‍ ഇന്‍ഡെക്‌സേഷനില്ലാതെ 12.5 ശതമാനം മൂലധന നികുതി ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *