കുതിച്ചുയർന്ന് സ്വർണവില; ആദ്യമായി 90,000 കടന്നു
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ തൊട്ട് സ്വർണ്ണവില. പവന് 840 രൂപയാണ് ഇന്ന് വർദ്ധിച്ചത് ഇതോടെ സ്വർണ്ണവില 90,000 കടന്നു. ഇന്ന് ഒരു പവന്റെ വിപണി വില 90320 രൂപയാണ്.ഗ്രാമിന് 105 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന് 11290 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ നിലക്ക് ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപയാകാൻ ഇനി അധികനാള്‍ വേണ്ട.
യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നില്‍. യുഎസ് ഫെഡ് ഇനിയും നിരക്ക് താഴ്ത്തുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വർണം നേട്ടമാക്കിയത്.
ഇന്ത്യയിലെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡാകട്ടെ ട്രോയ് ഔണ്‍സിന് 3,984 ഡോളർ നിലവാരത്തിലാണ്.
