March 17, 2026

പതുങ്ങിയ സ്വർണ്ണവില കുതിച്ചു; പവന് 480 രൂപ കൂടി

0
radiant-traditions-indian-traditional-gold-necklace-glowing-elegance_954894-49708

തുടര്‍ച്ചയായ മൂന്നു ദിവസം താണുനിന്ന സ്വര്‍ണ ഇന്ന് കുതിച്ചുകയറി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6885 രൂപ എന്ന നിരക്കിലെത്തി. ഇന്ന് സ്വര്‍ണം പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 55080 രൂപയുടെ തിളക്കമായി.18 കാരറ്റ് സ്വര്‍ണത്തിനും വില കുതിച്ചു കയറി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5715 എന്ന നിരക്കിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 96ല്‍ എത്തി.അതേസമയം കഴിഞ്ഞ ദിവസം ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വെട്ടിക്കുറവ് പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു.ഇത് അന്ത്രാരാഷ്ട്ര ചലനങ്ങള്‍ക്ക് അനുസൃതമായ മാറ്റമായിരുന്നു. എന്നാല്‍ അതിനുശേഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് വിലക്കയറ്റം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *