സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് പവന് 1,160 രൂപ ഒറ്റയടിക്ക് വർധിച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഒരു ലക്ഷം രൂപ എന്ന പരിധി പിന്നിട്ടത്. ഒരു പവൻ സ്വർണ്ണത്തിന് ഇതോടെ 1,00,760 രൂപയും,
ഒരു ഗ്രാം സ്വർണ്ണത്തിന് 12,595 രൂപയും (ഇന്ന് വർധിച്ചത് 145 രൂപ) കൂടിയത്.
ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയില്‍ പ്രകടമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ലക്ഷത്തിന് താഴെ നിന്നിരുന്ന വിലയാണ് ഇപ്പോള്‍ വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില കൂടാൻ കാരണം.
