February 2, 2026

സ്വർണവില വീണ്ടും റെക്കോഡിട്ടു; 87,000 തൊട്ടു

0
IMG-20251001-WA0007

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില താഴ്ന്നതിനു പിന്നാലെ സ്വർണം തിരിച്ച്‌ കയറുകയായിരുന്നു.110 രൂപയുടെ വർധനയാണ് ഇന്ന് ഗ്രാമിന് ഉണ്ടായത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ 87,000 രൂപയായി പവന്റെ വില ഉയർന്നു.

ഒക്ടോബര്‍ മാസത്തിന്റെ ആരംഭത്തിൽ തന്നെ വില വര്‍ധിച്ചത് ആശങ്കകള്‍ ഇരട്ടിയാക്കുന്നു.ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്‌ക്ക് മുകളില്‍ നല്‍കണം. 12,000 രൂപ നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് നല്‍കേണ്ടിവരും.ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *