സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന് ഇന്ന് 73280 രൂപയാണ്. അതെസമയം ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 9160 രൂപയായി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
