March 18, 2026

ലക്ഷം വിടാതെ പൊന്നുവില

0
e656e0d31cbbfbf0fc821936eaba2fdc

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഡിസംബർ 21-ന് പവന് ഒരു ലക്ഷം കടന്നതിന് ശേഷം വിലയില്‍ തുടർച്ചയായി വർദ്ധനവ് തുടരുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ആകുമ്പോള്‍ സ്വർണ്ണം മലയാളിയുടെ കൈയ്യെത്താദൂരത്തേയ്ക്ക് അകലുകയാണ്.

ഇന്നലെ വൈകുന്നേരം ഉയർന്ന നിരക്ക് തന്നെയാണ് ഇന്നും സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1,04,440 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില വില. ഇന്നലെ രാവിലെ കാണിച്ചതിനെക്കാള്‍ 880 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപ വർദ്ധനവില്‍ 13,055 രൂപയാണ് ഇന്നത്തെ വില. ഏറ്റവും കുറഞ്ഞ വിലയായ 94,920 രൂപ രേഖപ്പെടുത്തിയത് ഡിസംബർ 9-നാണ്.

Leave a Reply

Your email address will not be published. Required fields are marked *