June 8, 2025

സ്വർണ വില താഴേക്ക് ; പവന് 240 രൂപ കുറഞ്ഞു

0
1635263972_DXP_4348

മൂന്നാം ദിവസവവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ്‌ 56,400 രൂപയിലും ഗ്രാമിന് 30 രൂപ കുറഞ്ഞ്‌ 7050 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,835 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 98 രൂപയായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *