February 4, 2026

സ്വര്‍ണവില താഴേക്ക്

0
31db11b48bd5e417d80ac162978bd6ef

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. പവന് 840 രൂപയാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 91,280 രൂപയിലേക്കെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11410 രൂപയായി.

ഈ മാസം 17ന് പവന് 97,360 രൂപയിലേക്കുയർന്ന ശേഷമാണ് സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഈ റെക്കോർഡ് വിലയിലേക്കുയർന്ന സ്വർണത്തിന് പിന്നീട് മൂന്ന് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 6,160 രൂപയാണ്.ശനിയാഴ്ച സ്വർണവില പവന് 920 രൂപ കൂടിയ ശേഷമാണ് ഇന്ന് വീണ്ടും 92,000 മായി കുറഞ്ഞത്.

സ്വർണത്തിൻ്റെ രാജ്യാന്തര വില, ഇറക്കുമതി തീരുവ, നികുതികള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വർണ നിരക്കിനെ സ്വാധീനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *