സ്വര്‍ണവില മുന്നോട്ട്; പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമായി ഉയര്‍ന്നു. പുതുവര്‍ഷത്തില്‍ സ്വർണവില ഉയർന്നുതന്നെയാണ്. മൂന്നു ദിവസത്തിനിടെ പവന് 1200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവ് ഉണ്ടായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5995 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. വെള്ളി വിലയും വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 95 രൂപയാണ് വിപണിവില.