യുപിഐയിലൂടെയും ആക്സിസ് ബാങ്കിൽ സ്വർണ വായ്പ
കൊച്ചി: യുപിഐയിലൂടെ സ്വർണത്തിന്മേൽ വായ്പകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് ആക്സിസ് ബാങ്കിൽ ആരംഭം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കച്ചവടക്കാർക്കും സ്വർണ ആസ്തികളുടെ മൂല്യം പ്രയോജനപ്പെടുത്താൻ വഴിയൊരു ക്കുന്നതാണ് ഈ പദ്ധതി. ഇത് നടപ്പാക്കുന്നത് ഫ്രീചാർജുമായുള്ള സഹകരണത്തിലൂടെയാണ്.
