ഗ്ലോനെസ്‌റ്റ് സ്കിൻ ആൻഡ് ഹെയർ ക്ലിനിക് തുറന്നു
കൊച്ചി: സേവന വ്യവസായരംഗത്ത് അനുഭവസമ്പത്തുള്ള പ്രഫഷനലുകൾ പ്രമോട്ടു ചെയ്യുന്ന ഗ്ലോനെസ്റ്റ് സ്കിൻ ആൻഡ് ഹെയർ ക്ലിനിക് കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം എ ആൻഡ് പി ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. നടി പാർവതി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
യുഎസിൽ നിന്നും കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത എഫ്ഡിഎ അംഗീകൃത മെഷീനുകളോടെയാണ് ക്ലിനിക് സജ്ജമാക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഹെമി സെബാസ്റ്റ്യൻ പറഞ്ഞു. സ്കിൻ റെജുവനേഷൻ, ആന്റി-ഏജിങ് സൊലൂഷൻസ്, പിഗ്മെന്റേഷൻ ട്രീറ്റ്‌മെന്റുകൾ എന്നിങ്ങനെയുള്ള സേവനങ്ങളും ഇവിടെ ലഭ്യമാണ്.
