February 4, 2026

ജർമൻ യൂണിവേഴ്‌സിറ്റി: സ്പോട് അഡ്‌മിഷൻ നാളെ

0
study-in-germany-for-free-main

കോട്ടയം: ജർമനിയിയിലെ മീഡിയ ഡിസൈൻ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (എംഡിഎച്ച്) നാളെ രാവിലെ 11 ന് കൊച്ചി രവിപുരം മേഴ്സി എസ്റ്റേറ്റിലുള്ള സാന്റാമോണിക്കയുടെ ഓഫിസിൽ സ്പോട് അഡ്‌മിഷൻ ഡേ നടത്തുന്നു.

പ്രതിവർഷം 4400 യൂറോ വരെ സ്‌കോളർഷിപ്പുകൾ ലഭിക്കാം മീഡിയ ഡിസൈൻ, ഫാഷൻ മാനേജ്മെന്റ്, ഗെയിം ഡിസൈൻ, ഡിജിറ്റൽ ഫിലിം ഡിസൈൻ, മറ്റ് ക്രിയേറ്റീവ് വിഷയങ്ങൾ തുടങ്ങിയവയിലെ പ്രോഗ്രാമുകൾക്കായി ഓൺ ദ് സ്പോട്ട് അഡ്മിഷൻ, പ്രൊഫൈൽ വിലയിരുത്തലുകൾ, വീസ നടപടിക്രമങ്ങൾ, ഇന്റേൺഷിപ് അവസരങ്ങൾ എന്നിവയെക്കുറിച്ച് സർവകലാശാലാ ഉദ്യോഗസ്ഥർ വിശദീകരിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന വർ അക്കാദമിക് രേഖകളുമായി എത്തെണം. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 0484 4150999, 9645222999.

Leave a Reply

Your email address will not be published. Required fields are marked *