ജി7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലേക്ക്

തിങ്കളാഴ്ച ആരംഭിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കാനഡയിലേക്ക്. ഇതിന്റ പശ്ചാത്തലത്തിൽ ഇന്ത്യ-കാനഡ സാമ്പത്തിക സഹകരണം പുനരാരംഭിക്കുമെന്ന് സൂചനയുണ്ട്. ഉച്ചകോടിയുടെ ഭാഗമായി സുരക്ഷ, ഊര്‍ജം, എഐ സാങ്കേതിക വിദ്യ മേഖലകളിലെ സഹകരണത്തിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ചര്‍ച്ച നടത്തും .ഇതോടൊപ്പം ഈ മേഖലകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയെന്നതും പ്രധാന അജണ്ടയിൽ ഉൾപ്പെടുന്നു . ആഗോള ബിസിനസ് നേതാക്കളുമായും അന്താരാഷ്ട്ര സംഘടന പ്രതിനിധികളുമായും മോദി കൂടികാഴ്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഉച്ചകോടിയുടെ ഭാഗമായി എഐ, ക്വാണ്ടം, എനര്‍ജി എന്നിവയില്‍ പുതിയ പങ്കാളിത്തങ്ങള്‍, സാങ്കേതിക കൈമാറ്റം, ഗ്രീന്‍ എനര്‍ജി പ്രോത്സാഹനം എന്നിവ രാജ്യത്തിന് നേടാന്‍ സാധിച്ചേക്കും.ഇതോടൊപ്പം ഇന്തോ-കാനഡ വ്യാപാര- നിക്ഷേപ ചര്‍ച്ച വീണ്ടും ആരംഭിക്കുന്നതിനും ഇത് വഴിയൊരുക്കും. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യയില്‍ നേരത്തെ തന്നെ നിക്ഷേപമുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിയേക്കും. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ- ഹരിതോര്‍ജ്ജ മേഖലകളിലേക്കായിരിക്കും നിക്ഷേപം എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.