ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിൽ ഫൺസ്‌കൂൾ ഇന്ത്യ
ചെന്നൈ: ഓൾ ഇന്ത്യ ടോയ് മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ (ടിഎഐടിഎംഎ) ദേശീയ മത്സരത്തിൽ ഫൺസ്കൂൾ ഇന്ത്യയ്ക്ക് പുരസ്‌കാരം ലഭിച്ചു. ആർട്സ് & ക്രാഫ്റ്റ്സ് വിഭാഗത്തിൽ ‘സാൻഡ് ആർട്ട് സീസൺസ്’, ഇലക്ട്രോണിക് ടോയ്സ് വിഭാഗത്തിൽ ‘ജംപിൻ മെലഡീസ് കീബോർഡ്’, ജനറൽ ആക്ടിവിറ്റി ടോയ്സ് വിഭാഗത്തിൽ ‘പെഗ് പിക്സൽ വെഹിക്കിൾസ് & ബാഷ്എൻ പോപ്പ് സ്ലൈഡ് ടവർ തുടങ്ങിയവയ്ക്കാണ് പുരസ്കാരം നേടിയത്. ഫൺസ്കൂൾ ടീമിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സിഇഒ കെ.എ. ഷബീർ വ്യക്തമാക്കി.
