വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറച്ചു

ജൂൺ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.
ബില്ലുകളില്‍ ഇപ്പോള്‍ പ്രതിമാസ ദ്വൈമാസ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്.
ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്. ഈ വർഷം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജില്‍ കുറവ് വരുത്തിയിരുന്നു.
ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും 1000 വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.